Skip to main content

ജില്ലാ ക്ഷീരസംഗമം ഇന്നും നാളെയും കടുത്തുരുത്തിയിൽ 

 

കോട്ടയം:  ജില്ലാ ക്ഷീര സംഗമം  ഇന്നും നാളെയുമായി (ജനുവരി അഞ്ച്, ആറ്)  കടുത്തുരുത്തിയിൽ നടക്കും. ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലുള്ള കെ.എസ്. പുരം ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ   അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമത്തിന്റെ പൊതു സമ്മേളനം (ജനുവരി ആറ്) ഉച്ചയ്ക്ക് 12 ന് മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ്  മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സഹകരണ -തുറമുഖ വകുപ്പ് മന്ത്രി  വി. എൻ. വാസവൻ മുഖ്യാതിഥിയാകും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന എസ് സി, എസ് ടി കർഷകൻ, മികച്ച ക്ഷീരസംരഭകൻ തുടങ്ങിയവരെ യോഗത്തിൽ ആദരിക്കും. 

എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നേൽ സുരേഷ്, എം.എൽ.എമാരായ സി.കെ.ആശ, ചാണ്ടി ഉമ്മൻ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ പി. എം. മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസ്സി ഷാജൻ,  ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, കടുത്തുരുത്തി  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നായന ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സെലീനാമ ജോർജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പൗളി ജോർജ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. സുമേഷ്,  ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തമ്മ രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്‌കറിയ വർക്കി, ശ്രുതി ദാസ്, നളിനി രാധാകൃഷ്ണൻ, കൈലാസനാഥ്, തങ്കമ്മ വർഗീസ്, സുബിൻ മാത്യു, അമൽ ഭാസ്‌കർ, ജിഷ രാജപ്പൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  സൈനമ്മ ഷാജു, സി. ബി.പ്രമോദ്, സ്റ്റീഫൻ പാറവേലി, എൻ.വി. ടോമി, ജയ്‌സൺ കുര്യൻ, അർച്ചന കാപ്പിൽ, രശ്മി വിനോദ്, ഷീജ സജി, ജാൻസി സണ്ണി, ലൈസമ്മ, സി.എൻ. മനോഹരൻ, എം. കെ.സുനിത കുമാരി, സുകുമാരി, നോബി മുണ്ടയ്ക്കൽ, എറണാകുളം റീജണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ചെയർമാൻ എം.ടി. ജയൻ,  അംഗങ്ങളായ സോണി ഈറ്റക്കൽ, ജോമോൻ മറ്റം, ജോണി ജോസഫ്, ലൈസമ്മാ ജോർജ്, പി ആൻഡ് ഐ അസിസ്റ്റന്റ് മാനേജർ ബിന്ദു എസ്. നായർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി.ബിനു, എ. വി.റസൽ, നാട്ടകം സുരേഷ്, ലിജിൻ ലാൽ, ലോപ്പസ് മാത്യു, സജി മഞ്ഞക്കടമ്പിൽ, ജോർജുകുട്ടി, സോമൻ, ജോർജ് ജോസഫ്, ബിജി കെ. ജോൺ, പി എച്ച് നൗഷാദ്, അനില ബിജു, ബി. സാജൻ, എൻ ജെ ബേബി, ബിന്ദു സജികുമാർ, വേണുഗോപാൽ, ജോമോൻ, സുബി ജയചന്ദ്രൻ, വി.എൻ. മനോജ്, സിബി ജോസഫ്, ഷൈജ ബിനു, കോട്ടയം ജില്ല ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ എന്നിവർ പങ്കെടുക്കും.

ഇന്ന്  രാവിലെ 8.30ന്  പാൽ ഉത്പന്ന നിർമാണ നൈപുണ്യവികസന പരിപാടിയായ ക്ഷീരജ്യോതി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി..സ്മിതയുടെ  അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്യും. തുടർന്ന്  ക്ഷീരജാലകം - ഡയറി എക്സിബിഷൻ  അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 10 ന് ക്ഷീരഗാഥയും നാട്ടിലെ ശാസ്ത്രവും - കർഷകരുടെ വിജയകഥകൾ - പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്യും. രണ്ടിന് ക്ഷീരജ്വാല - സംഘം പ്രതിനിധികൾക്കുള്ള ശിൽപശാലയും തുടർന്ന് ക്ഷീരസന്ധ്യയും  നടക്കും.

 

 

date