Skip to main content

വയോമധുരം പദ്ധതി; അപേക്ഷ ക്ഷണിച്ചു

 

കോട്ടയം : സാമൂഹിക നീതി വകുപ്പ് വഴി ഡയബറ്റിക് രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന 'വയോമധുരം' പദ്ധതിയിലേയ്ക്കു 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക്   അപേക്ഷിക്കാം. 2018 മുതൽ സൗജന്യ ഗ്ലൂക്കോമീറ്റർ ലഭ്യമായിട്ടുള്ളവർക്ക്  അഡീഷണൽ സ്ട്രിപ്പ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അർഹരായവർ സുനീതി പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്. വെബ്‌സൈറ്റ്: www.suneethi.sjd.kerala.gov.in ഫോൺ: 0481 2563980

 

 

date