Skip to main content

കൊണ്ടോട്ടി മണ്ഡലത്തിൽ ഗവ. എൽ.പി സ്‌കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു

കൊണ്ടോട്ടി മണ്ഡലത്തിൽ രണ്ട് ഗവ. എൽ.പി സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം കെട്ടിട നിർമാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എൽ.എ അറിയിച്ചു. വാഴക്കാട് പഞ്ചായത്തിലെ ആക്കോട്  ജി.എം.എൽ.പി.സ്‌കൂളിനും ചീക്കോട് പഞ്ചായത്തിലെ വാവൂർ പാറപ്പുറത്ത് പറമ്പ് ഗവ.എൽ.പി. സ്‌കൂളിനുമാണ് കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിച്ചത്. നിലവിൽ പശ്ചാത്തല സൗകര്യം കുറഞ്ഞ സ്‌കൂളിന് കെട്ടിടം വേണമെന്ന സ്‌കൂൾ പി.ടി.എ.യുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.

date