Skip to main content

ജില്ലാതല പ്രസംഗ മത്സരം

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ളവർക്കായി 'എന്റെ ഭാരതം, വികസിത ഭാരതം@ 2047' എന്ന വിഷയത്തിൽ ജനുവരി പത്തിന് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപ ലഭിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മത്സരിക്കാം. ഫോൺ: 9539142664, 04832734848.

date