Skip to main content

ദർഘാസ് ക്ഷണിച്ചു

മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക്് ഒരുവാഹനം ലഭ്യമാക്കുന്നതിന് ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു.
ദർഘാസുകൾ ടെൻഡർ ഫോർ എം.ഒ.യു വർക്ക് പ്ലാൻ വെഹിക്കിൾ എന്ന തലക്കെട്ടോടെ ജനുവരി എട്ടിന് ഉച്ചക്ക് 12ന് മുമ്പായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ , സിവിൽ സ്റ്റേഷൻ, മലപ്പുറം-676505 എന്ന വിലാസത്തിൽ നിശ്ചിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽനിന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പേരിൽ മലപ്പുറം ജില്ലയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് /ചെക്ക് നിരതദ്രവ്യമായി ഉൾപ്പെടെ സമർപ്പിക്കണം. ദർഘാസ് ഫോറം നാളെ (ജനുവരി ആറ്)  വൈകീട്ട് അഞ്ചുവരെ നൽകും. ജനുവരി എട്ടിന് ഉച്ചക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ശേഷം ദർഘാസ് തുറക്കും.ഫോൺ: 0483 2732121.
 

date