Skip to main content

ലേലം ചെയ്യും

മലബാര്‍ സ്‌പെഷല്‍ പൊലീസ് (എം.എസ്.പി) യൂണിറ്റിന്റെ അധീനതയില്‍വരുന്ന വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. എം.എസ്.പി യൂണിറ്റിലെ മേല്‍മുറി ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിന് സമീപം മുറിച്ചിട്ട മട്ടി മരം ജനുവരി 16ന് രാവിലെ 11 മണിക്കും മേല്‍മുറി ക്യാമ്പിലെ ക്വാര്‍ട്ടര്‍ ഗാര്‍ഡിന് സമീപത്തുള്ള മുറിച്ചിട്ട 55ാം നമ്പര്‍ ബദാം മരം രാവിലെ 11.15നും എം.എസ്.പി മേല്‍മുറി ക്യാമ്പില്‍വച്ച് പൊതുലേലം ചെയ്യും.
 
എം.എസ്.പി യൂണിറ്റിലെ ആസ്ഥാന ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള മുറിച്ചിട്ട തെങ്ങ് ജനുവരി 18ന് രാവിലെ 11 മണിക്കും ബറ്റാലിയന്‍ കമ്പനി ടോയ്‌ലറ്റിന് സമീപം കടപുഴകി വീണ 339, 341, 342, 345, 347 നമ്പര്‍ തേക്ക് മരങ്ങള്‍, ഗുല്‍മോഹര്‍(1) എന്നിവ രാവിലെ 11.15നും എം.എസ്.പി ബറ്റാലിയനിലെ വെറ്റ് കാന്റീനിന് പിറകുവശത്ത് കടപുഴകി വീണ 450ാം നമ്പര്‍ തേക്ക് മരം രാവിലെ 11.30നും ബറ്റാലിയനിലെ റേഞ്ച് വര്‍ക്ക് ഷോപ്പിന് പിന്‍വശത്തുള്ള സ്റ്റോര്‍ റൂം 1-ന് സമീപമുള്ള 24, 25, 28 തേക്ക് മരങ്ങള്‍ രാവിലെ 11.45നും ബറ്റാലിയന്‍ ജനമൈത്രി കേന്ദ്രത്തിനും പൊലീസ് ക്ലബിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന 517ാം നമ്പര്‍ തേക്ക് മരം ഉച്ചക്ക് 12 മണിക്കും എം.എസ്.പി പൊലീസ് ആസ്ഥാനത്ത് വച്ച് ലേലം ചെയ്യും.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം ലേലദിവസം രാവിലെ 10.30ന് മുമ്പായി ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങണം. ലേല ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ ബന്ധപ്പെട്ട ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ലേല വസ്തു പരിശോധിക്കാം. പരിശോധനക്ക് വരുന്നവരും ലേലത്തില്‍ പങ്കെടുക്കാനെത്തുന്നവരും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

date