Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ലൈഫ് മിഷന്റെ മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ ഒരുവര്‍ഷത്തേക്ക് കാര്‍ ലഭ്യമാക്കാന്‍ തയാറുള്ള കാറുടമകളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കവറിന് പുറത്ത്  'വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷനുകള്‍'  എന്നെഴുതി ജനുവരി 15ന് വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9946362777, 8301895727, 8714150192

date