Skip to main content

വികസിത് ഭാരത് @2047 പ്രസംഗ മത്സരം

നെഹ്റു യുവകേന്ദ്ര പാലക്കാട് യുവജനങ്ങള്‍ക്കായി മൈ ഭാരത് വികസിത് ഭാരത് @2047 എന്ന വിഷയത്തില്‍ ജില്ലാതല പ്രസംഗമത്സരം നടത്തുന്നു. ജനുവരി 12 ന് 15 വയസ് പൂര്‍ത്തിയാവുകയും 29 വയസ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25000 രൂപ സമ്മാനം ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ മത്സരിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: nykpalakkad2020@gmail.com, ഫോണ്‍: 9447377592.

date