Skip to main content

പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്സ‌് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 

ഒരു വർഷം കാലാവധിയുള്ള പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേൽ പ്രായമുളള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഉണ്ടായിരിക്കുന്നതല്ല.. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. 

വിശദവിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 31. എറണാകുളം ജില്ലയിലെ പഠനകേന്ദ്രം: ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കൊച്ചിൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി ജൂബിലി മെമ്മോറിയൽ കോംപ്ലക്‌സ്, വെളി ഫോർട്ട് കൊച്ചിൻ, എറണാകുളം, കൊച്ചിൻ- 682001 . ഫോൺ 0484 2227217
 

date