Skip to main content

രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി, വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്, മലപ്പുറം ദേവകിയമ്മ ഫാര്‍മസി കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 'എങ്കള ഊര്'രോഗനിര്‍ണ്ണയ രക്ത പരിശോധന ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ബാലന്‍ കോളനിയിലെ കാളിയമ്മയ്ക്ക് ഔഷധ ചെടി നല്‍കി ഉദ്ഘാടനം ചെയ്തു.ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. സാജന്‍ അധ്യക്ഷത വഹിച്ചു. കോളനി - ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഔഷധ തോട്ടം കോളനിയില്‍ നിര്‍മ്മിക്കുകയും ചെയ്തു. കാട്ടു നായ്ക്ക കുട്ടികളുടെ കലാപരിപാടികളും നടന്നു. ഫോറസ്റ്റ് ഓഫീസര്‍ കുഞ്ഞുമോന്‍, ദേവകിയമ്മ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ മൃദുല്‍ മോഹന്‍, ഡോക്ടര്‍മാരായ ഡോ.വന്ദന വിജയന്‍, ഡോ. വി.ടി അരുണ്‍ ബേബി, എന്‍.എസ്.എസ് സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ തെസ്നി നര്‍ഗിസ് തുടങ്ങിയവര്‍ സംസാരിച്ചു. 

 

date