Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷകള്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജനുവരി 31 വരെ സ്വീകരിക്കും. 

ഡിഗ്രി, പി.ജി., പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി., ടി.ടി.സി., ഐ.ടി.ഐ., പോളി-ടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്., മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്സുകളില്‍ 2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 31 വരെ ലഭ്യമായ റിസല്‍ട്ടുകളില്‍ ആദ്യ ചാന്‍സില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം.

  കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവയിലുള്ള കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ആഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ നമ്പര്‍ 0484 2945230, 2631230, 7012013262 (ജില്ലാ ആഫീസര്‍).  കൂടാതെ അംശദായം അടയ്ക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട അംഗങ്ങള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരവസരം കൂടി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും അവസാന തീയതി 31.01.2024 വരെ ആണെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date