Skip to main content

പരാതി പരിഹാര അദാലത്ത് നടത്തി

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും  ആഭിമുഖ്യത്തില്‍  യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൊഴുതന, വെങ്ങപ്പള്ളി എന്നീ പഞ്ചായത്ത് പരിധിയിലുള്ള   യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട്  ഇതുവരെയും ലഭിക്കാത്തവര്‍ക്കായാണ്  അദാലത്ത് സംഘടിപ്പിച്ചത്. പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടന്ന അദാലത്ത് പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സുധ അനില്‍, ഷാഹിന ഷംസുദ്ദീന്‍, മെമ്പര്‍മാരായ സി മമ്മി,  തുഷാര സുരേഷ്, ജുമൈലത്ത്, എസ്.ഐ.ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എബിന്‍  ജോസഫ്,  സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. അദാലത്തില്‍ എത്തിയ മുഴുവന്‍ ആളുകളുടെയും പരാതികള്‍ തീര്‍പ്പാക്കി.

date