Skip to main content

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത സ്ഥലവും കെട്ടിടവും ലേലം ചെയ്യുന്നു

 

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത 1.82 ആര്‍(4.49 സെന്റ്) സ്ഥലവും കെട്ടിടവും ലേലം ചെയ്തു വില്‍ക്കുന്നു. സ്ഥലത്തിന് ആര്‍ ഒന്നിന് 2,31,667 രൂപയും ഈ വസ്തുവിലുളള കെട്ടിടത്തിന് 11,37,760 രൂപയും കണക്കാക്കിയിട്ടുണ്ട്. മൊത്തം സ്ഥലത്തിന്റെ എല്ലാ അവകാശങ്ങളും ചമയങ്ങളും ആലുവ തഹസില്‍ദാരോ, തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 2024 ഫെബ്രുവരി 15ന് രാവിലെ 11 ന് ചെങ്ങമനാട് വില്ലേജ് ഓഫീസില്‍ പരസ്യലേലത്തില്‍ വില്പന നടത്തും. അന്നേദിവസം ലേലം നടന്നില്ലെങ്കില്‍ ഫെബ്രുവരി 22ന് രാവിലെ 11നും അന്നും നടന്നില്ലെങ്കില്‍  ഫെബ്രുവരി 29ന് രാവിലെ 11 നും ലേലം നടത്തും. 0484 2624052

date