Skip to main content

സുരക്ഷ 2023 പൂർത്തീകരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്

ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂർത്തീകരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വാർഡുകളും പി എം എസ് ബി വൈ എൻറോൾമെൻ്റ് പൂർത്തികരിച്ചതിൻ്റെ സാച്ചുറേഷൻ ഡിക്ലറേഷനും, സാക്ഷ്യപത്ര സമർപ്പണവും നടത്തി. പരിപാടി ആർ ബി ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹണി ജോസ്, ഇ.കെ വസന്ത, ലീഡ് ബാങ്ക് മാനേജർ വിപിൻ മോഹൻ, മെമ്പർമാരായ സുരേഷ്, മുരളിദാസൻ, കാനറ ബാങ്ക് മാനേജർ ലിജേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  കെ എ മിനി, സി ഡി എസ് ചെയർപേഴ്‌സൺ  ശാന്ത ബാലകൃഷ്ണൻ, എഫ് എൽ സി  ശശിധരൻ തുടങ്ങിയവർ സംസാരിച്ചു

--

date