Skip to main content

ജോലി ഒഴിവ്

 

ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ   സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ പേഴ്സണൽ അഡ്മിനിസ്ട്രേഷ൯ &പർച്ചേസ്  തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.ശമ്പളം 51400-110300. 

ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എംബിഎ  ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച് ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 5 വര്‍ഷത്തിൽ കുറയാത്ത   പ്രവൃത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ  പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള   18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 15/01/2024 ന്  മുമ്പ്  ബന്ധപ്പെട്ട  പ്രൊഫഷണൽ  ആ൯്റ് എക്സിക്യൂട്ടീവ്  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യണം.
 

date