Skip to main content

ക്ഷയരോഗ മുക്ത പഞ്ചായത്ത്: ജില്ലാ തല പരിശീലനം  സംഘടിപ്പിച്ചു

 

എറണാകുളം ജില്ലാ ടി.ബി സെന്ററും ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ക്ഷയരോഗ മുക്ത പഞ്ചായത്ത് പദ്ധതിക്കുള്ള പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ ടി.ബി ഓഫീസർ ഡോ. അനന്ത് മോഹൻ, ഡബ്ല്യു.എച്ച്.ഒ കൺസൾട്ടന്റ് ഡോ. ഗായത്രി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്യാമലക്ഷ്മി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ആശംസ നേർന്നു. 

ക്ഷയരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തി തിരിച്ചറിയാനും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈവരിക്കാനും പഞ്ചായത്തുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനും അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണ് ക്ഷയരോഗ മുക്ത പഞ്ചായത്തിന്റെ ലക്ഷ്യം.

date