Skip to main content

പട്ടികജാതി യുവതീ യുവാക്കൾക്ക് അപ്രൻ്റീസ് ക്ലർക്ക് പരിശീലനം

 

ജില്ലയിലെ അഭ്യസ്‌ത വിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി യുവതീ - യുവാക്കൾക്ക് പട്ടികജാതി വകുപ്പിന് കീഴിലുളള ഇടപ്പളളി ഐ ടി ഐ-യിലേക്ക്  അപ്രൻ്റീസ് ക്ലർക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഡി സി എ /സി ഒ പി എ മലയാളം കമ്പ്യൂട്ടിങ്ങിൽ അറിവുമുള്ള 21 നും 35നും മധ്യേ പ്രായമുള്ള ജില്ലയിലെ താമസക്കാർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലന കാലയളവ്. 

 ഉദ്യോഗാർത്ഥികൾ  നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 15 ന്  വൈകിട്ട് അഞ്ചിനകം അപേക്ഷിക്കാം.
ഫോൺ :0484 2422256

date