Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം വാര്‍ത്താസമ്മേളനം - 2024 ജനുവരി അഞ്ച്

സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ചരീതിയില്‍ പുരോഗമിക്കുകയാണെന്നും മത്സരങ്ങള്‍ സമയബന്ധിതമായി നടത്താന്‍ പരമാവധി പരിശ്രമം നടത്തുകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അപ്പീലുകളുമായി വന്നവരുടെ എണ്ണം കൂടിയെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കോടതി മുഖാന്തരം 127 അപ്പീലുകള്‍ വന്നിട്ടുണ്ട്. ഡി ഡി തലത്തിലുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ 2051 പേര്‍ കൂടി മത്സരത്തിന്റെ ഭാഗം ആകുകയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബുദ്ധിമുട്ടാകുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കൃത്യസമയത്ത് മത്സരാര്‍ഥികള്‍ തയ്യാറാകാന്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ അതു കാലതാമസം നേരിടുന്നതിനിടയാക്കും. പൊതുപരാതികള്‍ പരമാവധി കുറഞ്ഞ അന്തരീക്ഷത്തിലാണ് കലോത്സവം പുരോഗമിക്കുന്നത്. കമ്മിറ്റികളെല്ലാം ചുമതലകള്‍ കൃത്യതയോടെ നിര്‍വഹിച്ചു വരികയാണ്. വരും ദിവസങ്ങളിലും എല്ലാവരുടേയും സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകും. കലോത്സവത്തിലെ മാധ്യമ അവാര്‍ഡിന് ജനുവരി 20 നകം അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

എം മുകേഷ് എം എല്‍ എ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date