Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചന മത്സരം

 

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണം ഗൂഗിള്‍ കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം. ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 500 വാക്കുകളില്‍ കവിയാതെയുള്ള രചന പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ജനുവരി 9 ന് വൈകിട്ട് നാലിനകം സിറ്റി റേഷനിംഗ് ഓഫീസര്‍ (എറണാകുളം), കേരളാ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ബില്‍ഡിംഗ്, ഗാന്ധി നഗര്‍, കൊച്ചി -682020 എന്ന വിലാസത്തിലോ croekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, ഓഫീസില്‍ നേരിട്ടോ ലഭിച്ചിരിക്കണം. ഫോണ്‍ നമ്പര്‍: 0484-2390809.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനദാനം ജനുവരി 11 ന് രാവിലെ 11ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുന്ന  ഉപഭോക്ത്യ അവകാശ ദിനാചരണ സമ്മേളനത്തില്‍ നിര്‍വഹിക്കും.

date