Skip to main content

ക്ഷീരസംഗമം ഉദ്ഘാടനം ഇന്ന് മന്ത്രി നിർവഹിക്കും

ആലപ്പുഴ: ആലപ്പുഴ ജില്ല ക്ഷീര സംഗമം ഉദ്ഘാടനം ഇന്ന് (ജനുവരി എട്ട് )   രാവിലെ 11 -ന് വള്ളികുന്നം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മികച്ച ക്ഷീര കര്‍ഷകരെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിക്കും. ക്ഷീരസംഘങ്ങള്‍ക്കുള്ള സോളാര്‍ പദ്ധതിയുടെ അനുമതിപത്ര വിതരണവും നിര്‍വഹിക്കും. ജില്ലയിലെ മികച്ച വനിത സംവരണ വിഭാഗം ക്ഷീരകര്‍ഷകരെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ആദരിക്കും. ക്ഷീര സംഘങ്ങള്‍ക്കുള്ള ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയുടെ അനുമതിപത്രം വിതരണം ചെയ്യും. 

ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ, ആത്മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.

date