Skip to main content

വിദ്യാർഥികൾക്ക് സംരംഭകത്വ വികസന ശിൽപ്പശാല

സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ബി.ആർ.സി ഉപജില്ലയിലെ കൊമേഴ്‌സ് വിദ്യർഥികൾക്കായി സംരംഭകത്വ വികസന ശിൽപ്പശാല 'ഐഡിയ-23' ആരംഭിച്ചു. വിദ്യാർഥികളെ സംരംഭകത്വ മനോഭാവമുള്ളവരാക്കുക, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം മനസിലാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ബി.ആർ.സി ഹാളിൽ നടന്ന പരിപാടി മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശിൽപ്പശാലയിൽ അബ്ദുൾ മജീദ്, അബ്ദുൾ ലത്തീഫ്, അബ്ദുറഹ്‌മാൻ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകി.  ശിൽപ്പശാല നാളെ (ജനുവരി പത്ത്) സമാപിക്കും.

date