Skip to main content

സ്റ്റാർട്ടപ്പുകൾക്ക് സഹായം

ഉത്പാദന മേഖലയിലെ നൂതന സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് 'സ്റ്റാർട്ട് അപ് ഉത്പാദക സംരഭ സഹായ പദ്ധതി'യിൽ ധനസഹായം നൽകുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കുന്ന അപേക്ഷയിൽ നിന്നും പരിശോധിച്ചതിന് ശേഷമാണ് ധനസഹായം നൽകുക. ജില്ലാതല കമ്മിറ്റി ശുപാർശ ചെയ്യുന്ന പദ്ധതികൾക്ക് പദ്ധതി ചെലവിന്റെ 75 ശതമാനം പരമാവധി 10 ലക്ഷം ഗ്രാന്റ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് ഗ്രാന്റിന്റെ 30 ശതമാനം പ്രാഥമിക സഹയാമായും പൂർത്തിയാകുന്ന മുറയ്ക്ക് അമ്പത് ശതമാനവും ഉത്പാദനം ആരംഭിച്ചാൽ ബാക്കിയും നൽകും. താത്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രത്തിലോ അപേക്ഷ നൽകണം. ഫോൺ: 0483 2737405.

date