Skip to main content
പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വിതരണം സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

പ്രതിസന്ധിഘട്ടത്തിൽ കൂടെയുള്ളവരെ ചേർത്തുനിർത്തുന്ന കുടുംബശ്രീ പ്രവർത്തനം മാതൃകാപരം: മന്ത്രി വി.എൻ വാസവൻ

  • കുടുംബശ്രീ നിർമിച്ചിച്ച വീടുകൾ കൈമാറി

കോട്ടയം: ഏതു പ്രതിസന്ധിയിലും കൂടെയുള്ളവരെ ചേർത്തുനിർത്തുന്ന കുടുംബശ്രീയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വിതരണം ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ സംഘടനയാണ് കുടുംബശ്രീ. ഗ്രാമപഞ്ചായത്തുകളിലെ പല പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കുന്നതിലും കുടുംബശ്രീ വിജയം കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചുവീട്ടിൽ സുനിത ജോൺ, പാലാ തോട്ടത്തിൽ ബിന്ദു മധു എന്നിവർ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. 10.17 ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർണിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ചടങ്ങിൽ അധ്യക്ഷയായി. കോട്ടയം ഡി.എം.സി. പ്രശാന്ത് ബാബു കുടുംബശ്രീ സന്ദേശം നൽകി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ്, സ്ഥിരംസമിതി അധ്യക്ഷരായ സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ബീനാ ജോസഫ്,
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, ടി.ജെ. മോഹനൻ, ഡാനി ജോസ്, പഞ്ചായത്തംഗങ്ങളായ ടി. രാജൻ, കെ.കെ. ശശികുമാർ, അന്നമ്മ വർഗീസ്, കെ.യു. അലിയാർ, സുമിന അലിയാർ, ജോസിന അന്ന ജോസ്, ആന്റണി മുട്ടത്തുകുന്നേൽ, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനൻ, കെ.എ. സിയാദ്, ഷാലിമ്മ ജെയിംസ്, കെ.പി. സുജീലൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ഡയസ് കോക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പൊന്നമ്മ, സി.ഡി.എസ് ചെയർപേഴ്‌സൺ റോജി ബേബി എന്നിവർ പങ്കെടുത്തു.

 

date