Skip to main content

നഗരസഭ വാര്‍ഷിക പദ്ധതി: ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ വിതരണോദ്ഘാടനം 16-ന്

ആലപ്പുഴ : നഗരസഭയുടെ 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജനുവരി 16-ന് എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കും. 24 ഓര്‍ത്തോസിസുകളുടെ വിതരണമാണ് എം.എല്‍.എ. നിര്‍വഹിക്കുക. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ അധ്യക്ഷത വഹിക്കും. ഫിസിയോതെറാപ്പി - അനുബന്ധ സംവിധാനങ്ങള്‍ - പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃത്രിമ കാല്‍ വിതരണം ജനുവരി 16-ന് രാവിലെ 11ന് ജനറല്‍ ആശുപത്രിയില്‍ നടക്കും.
 

date