Skip to main content

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ്: അപേക്ഷ സമയപരിധി നീട്ടി

ആലപ്പുഴ: മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ആറുമാസം ദൈര്‍ഘ്യമുള്ള  കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ.്  പ്രായപരിധിയില്ല. സ്‌കൂള്‍, അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.  https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും. ഫോണ്‍: 97457444463

date