Skip to main content
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച കലോത്സവം പൊടിമറ്റം സെന്റ് ഡൊമനിക്ക് കോളജിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

ഭിന്നശേഷി കലോത്സവം നടത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു. പൊടിമറ്റം സെന്റ് ഡൊമനിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന 'ശലഭോത്സവം' അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 109 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജയമ്മ വിജയലാൽ, ജയിംസ് പി. സൈമൺ, എ.എസ്. സിന്ധു, മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date