Skip to main content

പരിശീലന പദ്ധതി: അപേക്ഷിക്കാം

കോട്ടയം: ഐ.റ്റി.ഐ. സിവിൽ / ഐറ്റി.സി. സിവിൽ/ എൻജിനീയറിങ് ഡിഗ്രി (സിവിൽ) / എൻജിനീയറിങ് ഡിപ്ലോമ (സിവിൽ) കോഴ്‌സുകൾ പാസായ തൊഴിൽരഹിതരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് പഠിച്ച ട്രേഡുകളിൽ കൂടുതൽ പ്രാവീണ്യം നൽകുന്നതിനായി പരിശീലനം നൽകുന്നതിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് നടപ്പക്കുന്ന ട്രെയിനിങ് കം-എംപ്ലോയ്‌മെന്റ് / അഡീഷണൽ അപ്രന്റിസ്ഷിപ്പ് സ്‌കീം പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. ജനുവരി 20 നകം അപേക്ഷ നൽകണം. ളാലം ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലായിരിക്കും പരിശീലനം നൽകുക. ഐ.റ്റി.സി./ഐ.റ്റി.ഐ. കോഴ്സുകൾ പാസായവർക്ക് ട്രെയിനിങ് കം എംപ്ലോയ്‌മെന്റ് സ്‌കീം പ്രകാരം തെരഞ്ഞെടുക്കപ്പെടണമെങ്കിൽ എൻ.സി.വിറ്റിയുടെ ഓൾ ഇന്ത്യ അപ്രന്റിസ്ഷിപ് ട്രേഡ് ടെസ്റ്റും പാസായിരിക്കണം. യോഗ്യരായ പട്ടികജാതി ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ളാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. വിശദവിവരത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

date