Skip to main content

ദേശീയ ഉപഭോക്തൃദിനാചരണം നാളെ

ജില്ലയിലെ ദേശീയ ഉപഭോക്തൃദിനാചരണ പരിപാടികളുടെയും സ്‌കൂള്‍ കണ്‍സ്യൂമര്‍ ക്ലബുകളുടെയും ഉദ്ഘാടനം നാളെ(ബുധന്‍) തരുവണ ഗവ. ഹൈസ്‌ക്കൂളില്‍ നടക്കും. പരിപാടികളുടെ ഉദ്ഘാടനം പത്മശ്രി ചെറുവയല്‍ രാമന്‍ നിര്‍വഹിക്കും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ അധ്യക്ഷനാകും. പരിപാടിയോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ചും ഹരിത ഉപഭോഗത്തെക്കുറിച്ചും വിദഗ്ധര്‍ ക്ലാസെടുക്കും. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date