Skip to main content

പ്രാധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

 

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ കോഴിക്കോട് ആർ ഐ സെന്ററും വനിതാ ഐ ടി ഐ യും സംയുക്തമായി പ്രാധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കോഴിക്കാട് ഗവ. വനിത ഐ ടി ഐയിൽ നടന്ന മേള കോർപ്പറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപ് എം എസ്  ഉദ്ഘാടനം ചെയ്തു.

ഐ ടി ഐ പഠനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് മറ്റുള്ള മേഖലകളിലേക്ക് വ്യതിചലിക്കാതെ അവരവരുടെ മേഖലകളിലുള്ള നൈപുണ്യം വികസിപ്പിക്കാൻ അപ്രന്റീസ്ഷിപ്പ് മേളകൾ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 14 സ്ഥാപനങ്ങളും 170  ട്രെയിനികളും പങ്കെടുത്ത മേളയിൽ നാല് കോൺട്രാക്ട് ഒപ്പു വെച്ചു.

കോഴിക്കോട്  കോർപറേഷൻ വാർഡ് കൗൺസിലർ നിഖിൽ പി പി  അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർഡിഎസ്ഡിഇ തിരുവനന്തപുരം ട്രെയിനിംഗ് ഓഫീസർ  മുഹമ്മദ് അൻവർ, കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ സന്തോഷ് കുമാർ എൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ സരീഷ് സി കെ, കെ ഡിസ്‌ക്  ഡിവിഷണൽ കോർഡിനേറ്റർ മിന ഫർസാന, ഗവ ഐടിഐ വൈസ് പ്രിൻസിപ്പാൾ സുധീർ എ ജി, ഗവ. വനിത ഐടിഐ വൈസ് പ്രിൻസിപ്പൽ പ്രമോദ്കുമാർ പി, സുമേഷ്  ടി എന്നിവർ സംസാരിച്ചു. ആർഐ സെന്റർ ട്രെയിനിംഗ് ഓഫീസർ അബ്ദുൾ ഹമീദ് എൻകെ സ്വാഗതവും ജൂനിയർ അപ്രന്റീസ്ഷിപ്പ് അഡ്വൈസർ അബ്ദുസമദ് നന്ദിയും പറഞ്ഞു.

date