Skip to main content

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്‌

 

 അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ പ്രഖ്യാപിച്ചു.
 പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുവെന്നും, വീടുകൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുവെന്നും ഉറപ്പുവരുത്തി.  പൊതു ഇടങ്ങളിലെയും  ജലസ്രോതസ്സുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 

18 വാർഡുകളിലും ഇത് സംബന്ധിച്ച റിപ്പോർട്ട് ഗ്രാമസഭകളിൽ അവതരിപ്പിച്ച് വാർഡ് പ്രഖ്യാപനങ്ങളും പൂർത്തിയാക്കി. ഗ്രാമസഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ സോഷ്യൽ ഓഡിറ്റ് ടീം പരിശോധിച്ച്  അംഗീകാരം നേടിയ ശേഷമാണ് സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയത്.

ഗ്രാമപഞ്ചായത്ത് ഓഫീസിൽ  നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം,അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,സീനത്ത് കെ,ആതിര ആർ,ഷിജിന എന്നിവർ സംസാരിച്ചു. വാർഡ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

date