Skip to main content

അറിയിപ്പുകൾ 

 

തിയ്യതി ദീർഘിപ്പിച്ചു

മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് എന്ന വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രസ്തുത കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ മുനിസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി ന. 571/2014) തസ്തികയുടെ 31/12/2019 തിയ്യതിയിൽ 647/19/SS III നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 30/12/2022 അർധ രാത്രിയിൽ പൂർത്തിയായതിനാൽ 31/12/2022 പൂർവ്വാഹ്നം മുതൽ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ :  0495 – 2371971 

ലാബ് അറ്റൻഡർ നിയമനം 

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി പത്തിന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9495489079 , 9645350856. 

തിയ്യതി മാറ്റി 

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ നിയമനത്തിനായി ജനുവരി 10ന് നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 19ലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

പേരാമ്പ്ര ഗവ. ഐ ടി ഐയിൽ മെക്കാനിക് അഗ്രിക്കൾച്ചറൽ മെഷിനറി ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ  ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഗവ. ഐ ടി ഐയിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797  

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കെമിക്കൽ എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന് കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 30 /23-24 - "കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന്" എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 23 ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്.  geckkd.ac.in 

ക്വട്ടേഷനുകൾ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തൻപാറ ടൂറിസം സൈറ്റിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുന്നതിനായി  “പോർട്ടബിൾ കമ്പാർട്മെന്റ്”സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 10 മുതൽ 18ന്  ഉച്ചയ്ക്ക് ഒരു മണി വരെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ, പേരാമ്പ്ര  ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ജനുവരി 18ന്  വൈകുന്നേരം മൂന്ന് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം നാല് മണിക്ക് ലഭ്യമായ ക്വട്ടേഷനുകൾ പരിശോധിച്ച് ഉറപ്പിക്കും

date