Post Category
റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. എം.എസ്.പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐ.ജി.എം.ആർ, ഫിഷറീസ് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. മലപ്പുറം നഗരസഭാപരിധിയിലെ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും. യോഗത്തിൽ എ.ഡി.എം എൻ.എം മഹറലി, അഡീഷണൽ എസ്.പി പി.എം പ്രദീപ്, എം.എസ്.പി അസി. കമാൻഡന്റ് റോയ് റോജസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അഷ്റഫ് പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments