Skip to main content

അങ്കണവാടി കെട്ടിട നിര്‍മ്മാണം; പ്രവൃത്തി ഉദ്ഘാടനം നടന്നു

 

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പുതുശ്ശേരി അങ്കണവാടി കെട്ടിട നിര്‍മ്മാണ പ്രവൃത്തി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആന്റണി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെയും ഐസിഡിഎസിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ച് 10 ലക്ഷം രൂപ വകയിരുത്തിയാണ് പുതുശ്ശേരിക്കുന്ന് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആസ്തി നിര്‍മ്മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് കല്‍വെര്‍ട്ടുകള്‍, ചെക്ക് ഡാമുകള്‍, ജലസേചന കനാലുകള്‍ തുടങ്ങിയ പദ്ധതികളും പഞ്ചായത്തില്‍ നടപ്പിലാക്കും. വാര്‍ഡ് മെമ്പര്‍മാരായ എം.കെ മുരളീദാസന്‍, പുഷ്പാ സുന്ദരന്‍, മോണിറ്ററി കമ്മിറ്റി അംഗങ്ങളായ അനീഷ്, പി ജി രാമചന്ദ്രന്‍, എഞ്ചിനീയര്‍ അബ്ദുല്‍ സലീം, എഡിഎസ് പ്രസിഡന്റ് വത്സമ്മ സ്റ്റീഫന്‍, അങ്കണവാടി ടീച്ചര്‍ ലീന തുടങ്ങിയവര്‍ സംസാരിച്ചു.

 

date