Skip to main content
മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം

മുരിയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം

നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി കല്ലിടൽ കർമ്മം നിർവഹിച്ചു.

ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഉയരുന്നത്.
 പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റേറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് സെക്രട്ടറി റെജി പോൾ , പഞ്ചായത്തംഗങ്ങളായ എഎസ്. സുനിൽ കുമാർ , നിജി വത്സൻ , നിഖിത അനൂപ് , മനീഷ മനീഷ്, മണി സജയൻ, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, ആയുർവേദ ആശുപത്രി സൂപ്രണ്ടന്റ് ഡോ. രഞ്ചിത്ത് നമ്പൂതിരി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി സെബാസ്റ്റ്യൻ തുടങ്ങിയവർ  സംസാരിച്ചു.

date