Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം നിരോധിച്ചു 

പുത്തഞ്ചേരി ഉള്ളൂർ റോഡിൽ കൽവർട്ട്  പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 12 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ  ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂമുള്ളി വായനശാല മുതൽ പുത്തഞ്ചേരിക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടോത്ത്‌ നിന്ന് കൂമുള്ളി വഴി പോകേണ്ടതാണ്. ഉള്ളൂരിൽ നിന്ന് കന്നൂരിലേക്ക് പോകേണ്ട വാഹനങ്ങൾ ഉള്ളൂർ കടവ് വഴി പോകേണ്ടതാണ്.  

ഗതാഗതം നിരോധിച്ചു 

ബാലുശ്ശേരി കുറുമ്പൊയിൽ വയലട തലയാട് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുറുമ്പൊയിൽ അങ്ങാടി മുതൽ വയലട ഭാഗത്തേക്കുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങൾ ഭാഗികമായും വലിയ വാഹനങ്ങൾ പൂർണ്ണമായും) ജനുവരി 12 മുതൽ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നം.714/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി ഒമ്പതിന് നിലവിൽ വന്ന് ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

പി എസ് സി അഭിമുഖം

കോഴിക്കോട് ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 162/2022) തസ്തികയ്ക്ക് 01.08.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി 17,18  തിയ്യതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നടക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ  0495 2371971 

പി എസ് സി അഭിമുഖം
 
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ.476/2021) തസ്തികയുടെ 21.06.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 17, 19 തിയ്യതികളിൽ പി എസ് സി  കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971 

ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള ഗവ. അംഗീകൃത ഫയർ ആൻഡ്  സേഫ്റ്റി കോഴ്സിലേക്ക്  കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൽ ഇള്ള കെൽട്രോൺ നോളേജ് സെന്ററിൽ പ്രവേശനം അരംഭിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ : 952687158 

തൊഴിലാളികളുടെ വിവരങ്ങൾ നൽകണം 

കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കിയതിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങൾ ജനുവരി 31ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്സൈററ് മുഖേന അപ്‌ഡേഷൻ നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2372434. 

വോളിബോൾ ടീം സെലക്ഷൻ ട്രയൽസ്

ചെന്നൈയിൽ വച്ച് നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള പെൺകുട്ടികളുടെ കേരള വോളിബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് ( അണ്ടർ  18 ടീം - 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) ജനുവരി 13ന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471 2330167, 2331546

ബാസ്കറ്റ്ബോൾ ടീം സെലക്ഷൻ ട്രയൽസ്
 
ചെന്നൈയിൽ വച്ച് നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള പെൺകുട്ടികളുടെ കേരള ബാസ്കറ്റ്ബോൾ ടീമിന്റെ (അണ്ടർ  18 ടീം  - 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം ) സെലക്ഷൻ ട്രയൽസ് ജനുവരി 13ന് രാവിലെ ഒമ്പത് മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് ബാസ്കറ്റ്ബാൾ കോർട്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471-2330167,2331546

ഖോ ഖോ ടീം സെലക്ഷൻ ട്രയൽസ്

ചെന്നൈയിൽ വച്ച് നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആൺകുട്ടികളുടെ കേരള ഖോ ഖോ ടീമിന്റെ ( അണ്ടർ  18 ടീം - 01.01.2005 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) സെലക്ഷൻ ട്രയൽസ് ജനുവരി 13ന് രാവിലെ ഒമ്പത് മണിക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകേണ്ടതാണ്. ഫോൺ : 0471 2330167, 2331546  

സിഡിറ്റിൽ അവസരം 

സിഡിറ്റ് അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ ഒരു പാനൽ രൂപീകരിക്കുന്നതിനുവേണ്ടി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കുക.  ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കേണ്ടതാണ്.  അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 ഫോൺ : 0471-2322100, 2321360 

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മോണ്ടിസോറി ചൈൽഡ് എജ്യുക്കേഷൻ 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മോണ്ടിസോറി ചൈൽഡ് എജ്യുക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31. www.srccc.in  

അപ്രന്റീസ് ട്രെയിനി ഇന്റർവ്യു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൂണേരിയിൽ പ്രവർത്തിക്കുന്ന ഗവ. ഐ ടി ഐയിൽ ഡ്രാഫ്ട്സ്മാൻ  സിവിൽ ട്രേഡിലേക്ക് ട്രെയിനിംഗ് കം എംപ്ലായ്മെന്റ്/അഡീഷണൽ അപ്രന്റീസ്ഷിപ്പ് സ്കീം വഴി അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യു ജനുവരി 25ന്  രാവിലെ 11 മണിക്ക് നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഐ ടി ഐയിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ  പാസ്സ് ആയ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ഫോൺ : 9061514773, 0496 2551301 

തിയ്യതി നീട്ടി 

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക്  ഒമ്പത് ശതമാനം  പലിശ ഉൾപ്പെടെ നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2767213

date