Skip to main content

സംസ്ഥാനതല ഉർദു ദിനാഘോഷം സംഘടിപ്പിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ഉർദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അബൂബക്കർ അധ്യക്ഷത വഹിച്ചു.

ഏതൊരു ഭാഷയും പരിപോഷിപ്പിക്കപ്പെടണമെങ്കിൽ അതിന്റെ ഉപയോഗം വർധിപ്പിക്കണമെന്നും കൂടാതെ അത് വായിച്ച് വളരാനുള്ള സാഹചര്യം  വർധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ  പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കണമെന്നും എംഎൽഎ പറഞ്ഞു. 

ഉർദു സ്പെഷ്യൽ ഓഫീസർ കെ പി സുനിൽ കുമാർ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. സ്‌റ്റേറ്റ് ഉർദു അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഫൈസൽ വഫ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ പി ദിവാകരൻ, അനിൽകുമാർ, അൽഫോൻസ മാത്യൂ, വിദ്യാഭ്യാസ ഓഫീസർമാർ,അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയക്ടർ സി മനോജ് സി മനോജ് കുമാർ സ്വാഗതവും റവന്യൂ ജില്ല ഉർദു അക്കാഡമിക് കൗൺസിൽ സെക്രട്ടറി യൂനുസ് വടകര നന്ദിയും പറഞ്ഞു.

date