Skip to main content

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ അദാലത്ത് ഫെബ്രുവരി 12ന്

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍തല അദാലത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂര്‍ താലൂക്കുകളിലെ വില്ലേജുകളില്‍ 2023 ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിച്ചതും ഭൂവിസ്തീര്‍ണം 25 സെന്റില്‍ കുറവുള്ളതുമായ ഫോറം 6 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയില്‍ 2867 അപേക്ഷകളാണ് തീര്‍പ്പ് കല്‍പ്പിക്കാന്‍ അവശേഷിക്കുന്നത്.

date