Skip to main content
പറപ്പൂക്കരയില്‍ രണ്ടാം ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു 

പറപ്പൂക്കരയില്‍ രണ്ടാം ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു 

പറപ്പൂക്കര പഞ്ചായത്ത് രണ്ടാം ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.  വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലില്‍ 30 രൂപയ്ക്ക് ഊണ് നല്‍കിയാണ് തൊട്ടിപ്പാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീതിലകം കുടുംബശ്രീ യൂണിറ്റാണ് പ്രവര്‍ത്തനം നയിക്കുന്നത്. നിലവിലുള്ള കുടുംബശ്രീ ജനകീയ ഹോട്ടല്‍ നന്ദിക്കര പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സി ഡി എസ് കുടുംബശ്രീ അംഗങ്ങളായ നാല് വനിതകളാണ് ചുമതല വഹിക്കുന്നത്. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വാര്‍ഡ് മെമ്പര്‍ ഐശ്വര്യ അനീഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date