Skip to main content

കുടിശ്ശിക കാലാവധി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ ജില്ലാ ഓഫീസറുടെ അനുമതിയോടെ അടക്കാം. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കാന്‍ തൊഴിലാളിയുടെ അപേക്ഷയും തൊഴിലുമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് അനുമതിയോടു കൂടിയേ അടക്കാന്‍ സാധിക്കൂ. കുടിശ്ശിക അടക്കാനുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരിവധി ഉപയോഗപ്പെടുത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206 355.

 

date