Skip to main content

കൂടിക്കാഴ്ച്ച

പട്ടികവര്‍ഗ്ഗ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 35 വയസ്സില്‍ കവിയാത്ത യുവതി/യുവാക്കളെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ ആയി 2 വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഹോണറേറിയം പ്രതിമാസം 18,000 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷയുമായി (ബയോഡാറ്റ സഹിതം) ജനുവരി 20ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 202232

date