Skip to main content

വോളിബോൾ സെലക്ഷൻ ട്രയൽസ്

കോട്ടയം: ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള  18 വയസിൽ താഴെയുള്ള (2005 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർ) പെൺകുട്ടികളുടെ  കേരള വോളിബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 13 ന് രാവിലെ ഒമ്പതുമണിക്ക്  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, ആധാർ, സ്‌കൂൾ/  കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്,  പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്, മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

 

date