Skip to main content

ഹോസ്റ്റൽ കെട്ടിടം ആവശ്യമുണ്ട്

പട്ടികവർഗ്ഗ വികസന വുകപ്പിന് കീഴിലുള്ള നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ നിയന്ത്രണത്തിൽ പോസ്റ്റ്‌മെട്രിക് പഠനം നടത്തുന്ന പെൺകുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിന് അനുയോജ്യമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുള്ളതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. 60 പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം നൽകുന്നതിന് മതിയായ ടോയ്‌ലറ്റും ബാത്‌റൂമും കെട്ടിടത്തിലുണ്ടായിരിക്കണം. തിരുവനന്തപുരത്തിന് 10 കിലോമീറ്റർ ചുറ്റളവിലായിരിക്കണം കെട്ടിടം സ്ഥിതിചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9496070328, 0472 2812557

date