Skip to main content

കുന്നത്തുനാട് താലൂക്കിൽ ബാങ്ക് അദാലത്തുകൾ സംഘടിപ്പിക്കുന്നു

 

കുന്നത്തുനാട് താലൂക്കിലെ ബാങ്ക് ലോൺ ഇനത്തിലുള്ള റവന്യൂ റിക്കവറി കുടിശ്ശികകൾ തീർപ്പാക്കുന്നതിന് ജനുവരി മാസം 23നും 25നും ബാങ്ക് അദാലത്തുകൾ സംഘടിപ്പിക്കുന്നു.
കൂവപ്പടി, വാഴക്കുളം ബ്ലോക്കുകളിലെ കുടിശ്ശികകാർക്ക് ജനുവരി 23 ന് രാവിലെ 10 മുതൽ നാല് വരെ പെരുമ്പാവൂർ ഇ.എം.എസ് ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത് .
വടവുകോട് ബ്ലോക്കിലെ കുടിശ്ശികകാർക്ക് ജനുവരി 25 ന് രാവിലെ 10 മുതൽ നാല് വരെ വടവുകോട് ബ്ലോക്ക് ഓഫീസ് ഹാളിൽ അദാലത്ത് നടക്കും.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധിയിൽ ഉൾപ്പെടുത്തി കുടിശ്ശിക അടച്ചു തീർക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. പലിശയിനത്തിലും പിഴപ്പലിശയിനത്തിലും പരമാവധി ഇളവുകൾ അനുവദിക്കുന്നതാണ് .

date