Skip to main content
സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് നടന്നു

സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് നടന്നു

കേരള പോലീസ് ആക്കാദമിയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് പരേഡ് നടന്നു. എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഗോപേഷ്  അഗ്രവാള്‍ ഐ.പി.എസ് മുഖ്യാതിഥിയായി. പൊതുജന സേവനത്തിലുടനീളം പോലീസ് സേനാംഗങ്ങള്‍ അര്‍പ്പണ മനോഭാവവും സഹാനുഭൂതിയും പുലര്‍ത്തണമെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

30-മത് ഇ ബാച്ച് സബ് ഇന്‍സ്പെക്ടര്‍ കേഡറ്റ്, 18-മത് ഇ ബാച്ച് വുമന്‍ പൊലീസ് കോണ്‍സ്റ്റബിള്‍, രണ്ടാം ബാച്ച് റിപ്പോര്‍ട്ടേഴ്സ് ഗ്രേഡ് 2 (മലയാളം) (ഹെഡ് കോണ്‍സ്റ്റബിള്‍) എന്നിവരുടെ പാസിങ് ഔട്ടും സത്യപ്രതിജ്ഞാ ചടങ്ങുമാണ് നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റ് വി ബിജു പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. 

കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഭരണ വിഭാഗം ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ ഐപിഎസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിങ് കെ ഇ ബൈജു ഐപിഎസ്, അസിസ്റ്റന്റ് ഡയറക്ടര്‍ പോലീസ് സയന്‍സും ഔട്ട്‌ഡോര്‍ ഇന്‍ചാര്‍ജുമായ പി എ മുഹമ്മദ് ആരിഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ടെക്‌നിക്കല്‍ എസ് നജീബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാന്‍ഡ് മാസ്റ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് നയിച്ച കെ എ പി രണ്ടാം ബറ്റാലിയന്‍ പൈപ്പ് ബാന്റ് സംഘമാണ് ബാന്‍ഡ് ഒരുക്കിയത്.

date