Skip to main content

ചങ്ങാതി പദ്ധതി; ഇന്‍സ്ട്രക്ടര്‍ നിയമനം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പനമരം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളത്തില്‍ സാക്ഷരതാ ക്ലാസ് നല്‍കുന്നതിനായി ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഹിന്ദി, മലയാളം ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസം 3000 രൂപ ഓണറേറിയത്തില്‍ 3 മാസമാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. സെക്രട്ടറി, പനമരം ഗ്രാമപഞ്ചായത്ത് കാര്യലയം, പനമരം.പി.ഒ എന്ന വിലാസത്തില്‍ ജനുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം.

date