Skip to main content

വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ ജനുവരി 20ന് യു.പി, ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രസംഗം, പെയിന്റിങ് (വാട്ടർ കളർ) ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 0471 2732918 നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഒരു സ്‌കൂളിൽ നിന്നും ഓരോ വിഭാഗത്തിലും 2 വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. പങ്കെടുക്കുന്നവർ ജനുവരി 20 രാവിലെ 10.30ന് കടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ എത്തണം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരമുണ്ടായിരിക്കും.

date