Post Category
തേക്ക് തടി ചില്ലറ വിൽപ്പന
ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള കുളത്തൂപ്പുഴ ഗവ. തടി ഡിപ്പോയിൽ ജനുവരി 25 മുതൽ നടത്തും. വീട് നിർമിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തടി ഡിപ്പോയെ സമീപിച്ചാൽ 5 ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.
പി.എൻ.എക്സ്. 188/2024
date
- Log in to post comments