Skip to main content

കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

           കോഴിക്കോട് ആസ്ഥാനമായി  പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൽഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൽഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

പി.എൻ.എക്‌സ്191/2024

date