Skip to main content

തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം

 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. 

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ്  കോഴ്സ് നടക്കുന്നത്.6 മാസം കാലാവധിയുള്ള സോഫ്റ്റ് വെയർ ഡവലപർ എന്ന കോഴ്സിലേക്ക് പ്ളസ് ടു പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ള , എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 17 നു മുമ്പ്  അപേക്ഷിക്കണം. 

 കൂടുതൽ വിവരങ്ങൾക്ക്, 0484-2985252 /8547005092(വാട്സ്ആപ്പ്) എന്ന നമ്പറിൽ വിളിക്കുക

date