Skip to main content
ഭിന്നശേഷി കലോത്സവം ''ശലഭം 2024" ആഘോഷിച്ചു

ഭിന്നശേഷി കലോത്സവം ''ശലഭം 2024" ആഘോഷിച്ചു

പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവം 'ശലഭം 2024 ' വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാറളം പഞ്ചായത്ത് പ്രസിഡൻ്റ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാധാകൃഷ്‌ണൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ മാത്യു അധ്യക്ഷയായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യ നന്ദനൻ, വാർഡ് മെമ്പർമാരായ മിനി വിനയൻ, സ്‌മിനു മുകേഷ്, സിബി സുരേഷ്, ജൂബി മാത്യു, ലിജീവ് പി കെ. അനിത പ്രസന്നൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, പഞ്ചായത്ത് സെക്രട്ടറി ടി സത്യൻ , ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യമോൾ എന്നിവർ സംസാരിച്ചു.

date